കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ ജൂൺ 2ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. മാർച്ച് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ഇളമരം കരിം ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ ലേബർ കോ ഡുകൾ പിൻവലിക്കുക, ചുമട്ടു തൊഴിലാളി നിയമം പരിഷ്ക്കരിക്കുക, സർക്കാർ സ്ഥാപനങ്ങളുടെ കയറ്റിറക്ക് അംഗീകൃത തൊഴിലാളിക്ക് നൽകുക, മരം മുറി തൊഴിലാളികൾ ക്ക് 26എ കാർഡ് നൽകുക, മണൽ ക്വാറി മേഖലകളിൽ ശാസ്ത്രീ യ ഇടപെടൽ നടത്തി തൊഴിൽ പുന സ്റ്റാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി. ജയൻബാബു, സെക്രട്ടറി എൻ. സുന്ദരം പിള്ള തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.