കൊല്ലം: കൊല്ലം എസ്.എൻ കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.കോളേജ് യൂണിയൻ ചെയര്‍മാനും രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയുമായ വൈഭവ്, രണ്ടാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥി അച്ചു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കമ്പിവണ്ടി കൊണ്ടുള്ള അടിയേറ്റ് വൈഭവിന്റെ തലയ്ക്ക് നാല് തുന്നലുണ്ട്. സംഭവത്തെ കുറിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ: ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച കോളേജിലെ ടോയ്‌ലെറ്റിലിരുന്ന ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു. ഇക്കാര്യം അപ്പോള്‍ തന്നെ അദ്ധ്യാപകരുടെയും ശ്രദ്ധയില്‍പ്പെടുത്തി.ഇന്നലെ ലഹരി ഉപയോഗിച്ചവരുടെ പേര് സഹിതം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിന് പരാതി നല്‍കി. അതിന് പിന്നാലെ ലഹരി ഉപയോഗിച്ചവര്‍ അടക്കമുള്ള പതിനഞ്ചോളം പേരടങ്ങുന്ന സംഘം കോളേജ് യൂണിയൻ ചെയര്‍മാൻ അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.സംഘര്‍ഷമറിഞ്ഞ് പൊലീസെത്തിയതോടെയാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികളും പിന്തിരിഞ്ഞത്.