ഹൈദരാബാദ്: കുട്ടികളെ മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘം പിടിയില്‍. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് പിടിയിലായത്.ഹൈദരാബാദിലാണ് സംഭവം.
ഷേഖ് ഇമ്രാന്‍ എന്നയാളും പര്‍വീണ്‍ എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ പാരഡൈസ് ജംഗ്ഷനിലും ഹനുമാന്‍ ടേക്ഡിയിലും നിന്നാണ് ഇവര്‍ കുട്ടികളെ തട്ടിയെടുത്തത്.വഴിയരികില്‍ കിടന്നുറങ്ങിയ കുടുംബത്തിന്റെ പിഞ്ചുകുഞ്ഞിനെ സ്ത്രീ തട്ടിയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പുറത്തു വന്നിരുന്നു. ഇവര്‍ തട്ടിയെടുത്ത രണ്ടു കുട്ടികളെയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.