ഹണി ട്രാപ്പിലൂടെ ഗള്‍ഫ് പ്രവാസിയായിരുന്ന 71കാരന്റെ മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ ഭര്‍ത്തൃമതിയായ യുവതി അറസ്റ്റില്‍; മുഖ്യപ്രതി ഒളിവിൽ

തൃശൂര്‍: ഹണി ട്രാപ്പിലൂടെ ഗള്‍ഫ് പ്രവാസിയായിരുന്ന 71കാരന്റെ മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ ഭര്‍ത്തൃമതിയായ യുവതി അറസ്റ്റില്‍.മുഖ്യ പ്രതിയും സൂത്രധാരനുമായ യുവാവ് ഒളിവില്‍. യുവതിയും 71 കാരനും തമ്മിലുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവതിയെ
കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്ബിലാവ് തിപ്പിലശ്ശേരി തിരുവാതിര വീട്ടില്‍ രാജി അജയനെ (35)യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ്.ഐ. ഷക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ചാവക്കാട് സ്വദേശിയായ 71 കാരനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ഇയാളും യുവതിയും തമ്മിലുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പരാതിക്കാരന്റെ സുഹൃത്ത് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. പല സമയങ്ങളിലായി വിവിധ കാരണങ്ങള്‍ പറഞ്ഞാണ് യുവതി പരാതിക്കാരനില്‍നിന്നും പണം തട്ടിയത്. പിന്നീടാണ് ഇരുവരും തമ്മിലുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി 50 ലക്ഷം ആവശ്യപ്പെട്ടത്.50 വര്‍ഷത്തോളമായി ഗള്‍ഫിലായിരുന്ന പരാതിക്കാരന്റെ സാമ്പത്തിക അവസ്ഥ കൃത്യമായി മനസിലാക്കിയതിനുശേഷമാണ് പ്രതികള്‍ ഹണി ട്രാപ്പുമായി 71 കാരനെ കുടുക്കിയത്. കേസില്‍ പിടിയിലായ യുവതി രണ്ടാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 3 =