മുംബൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് സഹോദരൻ കഴുത്തില്‍ കുത്തി. കഴുത്തില്‍ മുറുകിയിരുന്ന കത്തിയുമായി യുവാവ് ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി സമയത്ത് ചികിത്സ തേടി. നവിമുംബൈ നിവാസിയായ തേജസ് പാട്ടീല്‍ എന്ന 32കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ശരീരം കീറി മുറിയുന്ന വേദനയിലും അസാധാരണ മനക്കരുത്തുമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തിയ തേജസ് മരണത്തെ മറികടക്കുക ആയിരുന്നു.ശനിയാഴ്ചയാണ് സംഭവം. തേജസിന്റെ ഇളയ സഹോദരൻ മോനിഷ് ആണ് തേജസിനെ കുത്തിയത്.രക്തം വാര്‍ന്നൊഴുകുമ്പോഴും ബൈക്കെടുത്ത് പായുകയായിരുന്നു തേജസ്. ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്‍കി.