തിരുവനന്തപുരം: യുവാവിനെ കുപ്പി ഉപയോഗിച്ച് കുത്തിയയാളെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. കൊണ്ണിയൂര്‍ സ്വദേശി എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) പിടിയിലായത്.കൊണ്ണിയൂര്‍ സ്വദേശി ശരത്തിനാണ് (30) കുത്തേറ്റത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചു പൊട്ടിച്ചശേഷം ചില്ലുകൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചെന്ന് പോലീസ് പറഞ്ഞു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.