പ്രിയ നേതാവ് ഉമ്മൻ‌ചാണ്ടിക്ക് ആദരാഞ്ജലികൾ….

2012ൽ ശ്രീ. കുട്ടപ്പൻ ചെട്ടിയാർ MBCF ൽ അംഗങ്ങളായി പ്രവർത്തിക്കുന്ന സമുദായ സംഘടനകളിലെ വിദ്യാർത്ഥികൾക്ക് OEC വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കണമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ‌ചാണ്ടി സാറിനോട്‌ ആവശ്യപ്പെട്ടതനുസരിച്ച് സമുദായങ്ങളുടെ അവസ്ഥകളെ കുറിച്ച് പഠിക്കാൻ റിട്ട. IAS PP ഗോപി തലവനായ PP ഗോപി കമ്മിഷനെ നിയോഗിച്ചു. MBCF ൽ അംഗങ്ങളായിട്ടുള്ള സമുദായ സംഘടന കളിലെ പ്രസിഡന്റ്‌ /സെക്രട്ടറി മാർ അതാതു സമുദായങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഗോപി കമ്മീഷൻ ആവശ്യപ്പെട്ടു. അന്ന് വിളക്കിത്തല നായർ സമുദായത്തിലെ കുട്ടികൾക്ക് OEC ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട്, സമുദായത്തിനെ സംബന്ധിച്ച റിപ്പോർട്ട് കമ്മീഷന് മുൻപാകെ സമർപ്പിച്ച “ഏക വിളക്കിത്തല നായർ സംഘടന ‘വിളക്കിത്തല നായർ മഹാസഭ (VNMS)ആണ്. സംഘടനയുടെ റിപ്പോർട്ട് വിളക്കിത്തല നായർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി വെങ്ങാനൂർ വിജയകുമാർ എന്ന ഞാൻ സമർപ്പിച്ചപ്പോൾ MBCF നേതാക്കളുടെ സാനിധ്യവും അന്നുണ്ടായിരുന്നു.തുടർന്ന് കമ്മീഷന്റെ പ്രവർത്തന കാലയളവിൽ പല തവണ ഉമ്മൻ‌ചാണ്ടി സാറുമായി സംസാരിക്കാനും സാധിച്ചിട്ടുണ്ട്. തുടർന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ച സമുദായങ്ങളുടെ പട്ടികയിൽ വിളക്കിത്തല നായർ സമുദായവും ഇടം പിടിച്ചു. അങ്ങനെ ഇന്ന് നമ്മുടെ മക്കൾക്ക് ലഭിക്കുന്ന OEC ആനുകൂല്യത്തിന് പിന്നിൽ പ്രവർത്തിച്ച ‘ വിളക്കിത്തല നായർ മഹാസഭ യെയും ‘ വെങ്ങാനൂർ വിജയകുമാറിനേയും ചരിത്രം അടയാളപെടുത്തി ഇന്നും ശ്രീ. ഉമ്മൻ‌ചാണ്ടി സാറും അദ്ദേഹത്തിന്റെ സൗഹൃദവും വിളക്കിത്തല നായർ മഹാസഭ ക്ക് പ്രിയങ്കരം തന്നെയാണ്… കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായിരുന്നു ശ്രീ. ഉമ്മൻ‌ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനും വിളക്കിത്തലനായർ മഹാസഭ ക്കും നികത്താനാകാത്ത നഷ്ടം തന്നെയാണ്. വിളക്കിത്തല നായർ സമൂഹം താങ്കളെ ഒരിക്കലും മറക്കുകയില്ല… ഉമ്മൻ‌ചാണ്ടി സാറിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 + fourteen =