അജ്മാൻ ∙ അജ്മാനിലെ ബഹുനില റസിഡൻഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചു. പതിനാറ് ഫ്ലാറ്റുകളാണ് സംഭവത്തില്‍ കത്തി നശിച്ചത്. കൂടാതെ 13 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് തെരുവിലെ അല്‍ നയീമിയ ഏരിയയിലെ പതിനഞ്ച് നിലയുള്ള കെട്ടിടത്തിന് തീ പിടിച്ചത്. ഉടൻതന്നെ സംഭവസ്ഥലത്ത് സിവില്‍ ഡിഫൻസ് എത്തി തീ നിയന്ത്രിച്ചു, കെട്ടിടത്തിലെ താമസക്കാരെ മുഴുവനും ഒഴിപ്പിക്കേണ്ടതായി വന്നു. ആളപായങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. നാശനഷ്ടങ്ങള്‍ അനവധി സംഭവിച്ചു. കെട്ടിടത്തില്‍ കൂളിങ് പ്രക്രിയകള്‍ പുരോഗമിക്കുന്നുണ്ട്.