പാലക്കാട് : ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന കല്ലട ട്രാവല്‍സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.ചെന്നൈയില്‍ നിന്ന് കോഴിക്കോടിന് പോവുകയായിരുന്ന ബസ് തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടത്തില്‍പ്പെട്ടത്. ബസ് യാത്രക്കാരായ പൊന്നാനി കൊല്ലംപടി സ്വദേശി അബ്ദുറഹീമിന്റെ ഭാര്യ സൈനബ ബീവി (38), വടകര ആയഞ്ചേരിക്കടുത്ത കാമിച്ചേരി കുരുട്ടിപ്രവൻ വീട്ടില്‍ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഇഷാൻ (18) എന്നിവരാണ് മരിച്ചത്. ഇരുവരും ബസിനടിയില്‍ പെടുകയായിരുന്നു. അപകട സമയത്ത് ബസ് ജീവനക്കാരടക്കം 27 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് പരിക്കുണ്ട്.