കോട്ടക്കൽ :കോട്ടൂർ സ്വദേശി അമരിയിൽ അഹ്‌മദ് എന്ന കുഞ്ഞുമാഷ് കോട്ടൂരും പരിസരത്തും വിദ്യഭ്യാസം കൊണ്ട് വന്നതിൽ വലിയൊരു പങ്ക് വഹിച്ച ആളാണ് കൃഷിക്കാരനായിരുന്ന പിതാവിന്റെ പ്രോത്സാഹനം ആയിരുന്നു അധ്യാപകൻ ആകാനുള്ള പ്രചോദനം കോട്ടക്ക്ലിനടുത്ത ആട്ടീരി എ എം എൽ പി സ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യഭ്യാസം തുടർന്ന് ഗവണ്മെന്റ് രാജാസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യഭ്യാസം വളാഞ്ചേരിയിൽ ടീച്ചർ
ട്രൈനിങ്ങും പാസായി 1970ൽ കുറ്റിപുറം സ്കൂളിൽ അധ്യപക ജീവിതം ആരംഭിച്ചു 1979മുതൽ2003വരെ കോട്ടൂർ സ്കൂളിൽ പ്രധാനാധ്യാപകനായി
ഇന്നത്തെ കോട്ടൂർ എ കെ എം ഹയർ സെക്കൻഡറി സ്കൂൾ 1979 ൽ തുടങ്ങുമ്പോൾ പ്രധാനഅധ്യാപകൻ അഹമ്മദ് മാഷായിരുന്നു കോട്ടൂർ ഇന്ത്യനൂർ കവാതിക്കളം ആമപാറ പണികകർകുണ്ട് ഇവിടങ്ങളിൽ നിന്നുള്ളവരെല്ലാം യു പി സ്കൂളിൽ പോയി പഠിക്കാൻ കോട്ടക്ക്ൽ പോവണം കിലോമീറ്റർ കാൽ നടയായി പോയി വേണം സ്കൂളിൽ എത്താൻ പെൺ കുട്ടികളെ പഠിക്കാൻ അയക്കാൻ ഭൂരിഭാഗം രക്ഷിതാകകളും തയാറായിരുന്നില്ല ആ സമയത്തു ആണ് കോട്ടൂരും പരിസരത്തുമുള്ള മിക്ക ആളുകളെയും അഹ്മദ് മാഷ് കാണുന്നത്
അദ്യപകന്റെ കർത്തവ്യങ്ങൾ പലതാണ് വിദ്യർത്തികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും
ജാതിപരവും മതപരവും ആയ പരിഗണഗൾ കൂടാതെ അവരോടു നിഷ്പക്ഷമായി ഇടപെട്ടു അത് കൊണ്ട് തന്നെ നല്ലൊരു അധ്യപകനാവാനും സാധിച്ചു ഓരോ വിദ്യർത്ഥിയുടെയും വ്യക്തിത്വവ്യത്യാസത്തെ കണക്കിലെടുത്തു ആവശ്യങ്ങൾക്കനുസരണമായി പ്രവർത്തിച്ചു ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി ബുദ്ധിപരവും സർഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികൾ പുഷ്ഠിപെടുത്തുന്നതിന് വിദ്യർത്ഥികളെ പ്രോൽസാഹിപ്പിച്ചു അതായിരുന്നു അഹമ്മദ് മാഷിന്റെ വിജയവും.1979കാലഘട്ടത്തിൽ ഇംഗ്ലീഷ് പാഠങ്ങൾ അഞ്ചാം ക്ലാസ്സ് മുതലായിരുന്നു ആരംഭിച്ചിരുന്നത് അത് കൊണ്ട് തന്നെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് കുഞ്ഞു മാഷ് പറയുന്നു.