(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും ലോകമെങ്ങും ശ്രദ്ധ ആകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നായ നവരാത്രി ഉത്സവത്തെ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തണം എന്ന ആവശ്യത്തിനു ശക്തി ഏറുകയാണ്. രാജ ഭരണ കാലം തൊട്ടു നടന്നു വരുന്ന ഒരു ഉത്സവം ആണ് നവരാത്രി ഉത്സവം. ഉത്സവം തുടങ്ങുന്നതിന്റെ ഭാഗം ആയി തമിഴ് നാടായ ശുചീന്ദ്രത്തു നിന്നും മുന്നൂറ്റി നങ്ക ദേവി, പദ്മനാഭ പുരത്തു നിന്ന് സരസ്വതി ദേവി, വേളി മലയിൽ നിന്നും ഭഗവാൻ കുമാര സ്വാമിയുടെയും ആഘോഷപൂർവമായ എഴുന്നള്ളത്ത് തമിഴ് നാട് കേരള അതിർത്തികൾ കടന്നു അനന്തപുരിയിൽ എത്തുന്നതോടെ യാണ് ചരിത്ര പ്രസിദ്ധമായ പൂജ വയ്പ്പ് ഉത്സവത്തിന് തുടക്കം ആകുന്നത്. കേരള അതിർത്തി ആയ കളിയിക്കവിളയിലും, അനന്തപുരിയിലും വിഗ്രഹ ഘോഷ യാത്രക്ക് സർക്കാർ സ്വീകരണം, ഗാർഡ് ഓഫ് ഓണർ ഇവ നൽകാറുണ്ട്. ഒൻപതാം ദിവസം മുരുകവിഗ്രഹം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വെള്ളികുതിരയിൽ എത്തിച്ചു പൂജകൾ, വിദ്യാരംഭം തുടങ്ങിയവ നടത്തുകയും ചെയ്യുന്നു. വളരെ യധികം നൂറ്റാണ്ടുകളായി നടന്നു വരുന്ന ഈ ഉത്സവം കേരള സർക്കാരിന്റെ ടൂറിസം കലണ്ടറിൽ ഉൾപെടുത്താത്തതു വലിയൊരു കുറവ് തന്നെ യാണ്. നവരാത്രി ഉത്സവം ടൂറിസം കലണ്ടറിൽ ഉൾപെടുത്താൻ സർക്കാർ ഇനിയെങ്കിലും തയ്യാർ ആകേണ്ടതാണ്.