കോട്ടക്കൽ: കോട്ടക്കൽ പഞ്ചായത്ത് മുൻ വാർഡ് മെമ്പറും,
സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ആറ്റ്പുറത്ത് വാസുദേവൻ്റെ ആകസ്മികമായ വിയോഗത്തിൽ കോട്ടക്കൽ കുറ്റിപ്പുറം പ്രദേശ നിവാസികൾ അനുശോചന യോഗം സംഘടിപ്പിച്ചു.
കുറ്റിപ്പുറം ഫാറൂഖ് നഗർ ഹയാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് ആണ് അനുശോചന യോഗം നടന്നത്.
വിവിധ രാഷ്ട്രീയ മത സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
വാസുദേവൻ്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ ഉടനെ നടന്ന അനുശോചന യോഗത്തിന് മലപ്പുറം പാർലമെൻ്റ് അംഗം ഡോ.എം.പി.അബ്ദു സമദ് സമദാനി എം.പി.അധ്യക്ഷത വഹിച്ചു.
എ.പി.വാസുദേവനിൽ നിന്ന് ഒട്ടനവധി നല്ല കാര്യങ്ങൾ പൊതു പ്രവര്ത്തകർ മാതൃക ആക്കേണ്ടത് ഉണ്ടെന്നും, കോട്ടക്കൽ പ്രദേശത്ത് മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതിൽ പങ്ക് വഹിച്ച പ്രധാന കണ്ണിയിൽ ഒരാളായിരുന്നു അദ്ദേഹം എന്നും അധ്യക്ഷ പ്രസംഗ മധ്യേ സമദാനി സാഹിബ് സ്മരിച്ചു.
നിയുക്ത കോട്ടക്കൽ മുൻസിപ്പൽ ചെയർ പേഴ്സൺ ഡോ.ഹനീഷ അനുശോചന യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു.
മുൻസിപ്പാലിറ്റിയിൽ എല്ലാ ദിവസവും എത്തുമ്പോൾ കാണുന്ന ആ നിസ്വാർഥ സേവകൻ്റേ മുഖം ഇനി കാണില്ലല്ലോ എന്ന ദുഃഖം ഡോ.ഹനീഷ പങ്ക് വെച്ചു.
കരുവകോട്ടിൽ ഷരീഫ്,മുസിപ്പൽ സ്ഥാൻ്റിംഗ് കമ്മറ്റി അംഗം പി. ടി.അബ്ദു,
K.M.റഷീദ് ,മഠത്തിൽ നാരായണൻ,വാർഡ് കൗൺസിലർ നസീറ കോയാപ്പു, കോങ്ങപ്പള്ളി കുഞ്ഞാലൻകുട്ടി ഹാജി, മുൻസിപ്പാലിറ്റി മുൻ ചെയർ പേഴ്സൺ ടി.വി സുലൈഖാബി ,
നൗഷാദ് ബാബു അമരിയിൽ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.
ചടങ്ങിന് നാസർ തയ്യിൽ സ്വാഗതവും,
ഷബീർ കാലടി നന്ദിയും പറഞ്ഞു.
പുളിക്കൽ കോയാപ്പൂ,ഹനീഫ ചങ്ങരം ചോല,
കൈതക്കൽ മൂസകുട്ടി,പുളിക്കൽ വാഹിദ്, റസാഖ് അമരിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.