ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന സംഭവം; രണ്ട് പ്രവാസികള്‍ അറസ്റ്റിൽ

ഒമാൻ : ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന സംഭവത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരത്വമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്.84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വടക്കന്‍ ബാത്വിനാ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരു പ്രതികള്‍ക്കെതിരെ ഉള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഒമാനിലെ ദോഫാറില്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നു പേര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍പൊലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 3 =