പാലക്കാട് : ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനി അറസ്റ്റില്‍.കല്ലേപ്പുള്ളി സ്വദേശി മിഥുന്‍ ദാസിനെയാണ് സൗത്ത് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
മെറ്റഫോഴ്‌സ് ഓണ്‍ലൈന്‍ ട്രേഡിങ് കമ്ബനി എന്ന പേരിലാണ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചത്. ഈ പണം ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാമെന്നാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്. ഇവര്‍ നല്‍കുന്ന ലിങ്ക് വഴി മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴിയാണ് നിക്ഷേപം നടത്തിക്കുന്നത്. തുടര്‍ന്ന് നിക്ഷേപകനോട് മറ്റുള്ളവരെ സ്‌കീമില്‍ ചേര്‍ത്ത് നിക്ഷേപം നടത്തുന്നതിന് വേണ്ടി പ്രേരിപ്പിക്കും.