തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനക്ഷേത്രങ്ങളിൽ ഒന്നായ നള്ളത്ത് ഭഗവതി ക്ഷേത്ര ഉത്സവം മാർച്ച്
28,29,30 തീയതികളിൽ ക്ഷേത്ര തന്ത്രി റ്റി. പി. കൃഷ്ണൻ നമ്പൂതിരി പെരിയമന, ക്ഷേത്ര മേൽശാന്തി എം. എസ്. സുബ്രഹ്മണ്യ ശർമ എന്നിവരുടെ കാർമികത്വത്തിൽ നടക്കും.
ഒന്നാം ഉത്സവ ദിവസമായ 28ന് രാവിലെ പ്രത്യേക പൂജകൾ. വൈകുന്നേരം 5ന് ഭജന, രാത്രി 7.15ന് പുര കലാ സാഹിത്യ വേദിയുടെ ഗാനമേള.
രണ്ടാം ഉത്സവ ദിവസമായ 29ന് രാവിലെ പ്രത്യേക പൂജ. രാവിലെ 9.30ന് നാഗരൂട്ട്, വൈകുന്നേരം 6.45ന് ഭജന.
മൂന്നാം ഉത്സവ ദിവസമായ 30ന് രാവിലെ പ്രത്യേക പൂജകൾ. രാവിലെ 8.50ന് പൊങ്കാല. ഉച്ചയ്ക്ക് 12ന് പൊങ്കാല നിവേദ്യം. വൈകുന്നേരം 6.00ന് ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര യോടെ ഉത്സവം സമാപിക്കും.