ഇടുക്കി: കുരച്ചതിന്റെ പേരില്‍ സഹോദരിയുടെ വളര്‍ത്തുനായയെ യുവാവ് പാറയില്‍ അടിച്ചുകൊന്നു. സന്യാസിയോട സ്വദേശി കളപുരമറ്റത്തില്‍ രാജേഷിനെതിരേ സംഭവത്തില്‍ പോലീസ് കേസെടുത്തു.അയല്‍വാസി കൂടിയായ യുവാവ് ബന്ധുവുമായുള്ള വഴക്കാണ് നായയെ കൊലപ്പെടുത്താന്‍ കാരണമായത്. കഴിഞ്ഞ ദിവസം സഹോദരിയുടെ നായ ഉറക്കെ കുരച്ചപ്പോഴായിരുന്നു രാജേഷ് പ്രകോപിതനായി നായയെ പിടികൂടി തൊട്ടടുത്ത പാറയില്‍ അടിച്ചു കൊലപ്പെടുത്തിയത്. രാജേഷും സഹോദരനും തമ്മില്‍ ഏതാനും നാളായി വഴക്ക് നില നിന്നിരുന്നു. രാജേഷിനെതിരേ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്