തിരുവനന്തപുരം :-കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവ മഹാമഹം 16 മുതൽ 22വരെ നടക്കും. ക്ഷേത്രത്തിലെ ശ്രീ രക്ത ചാമുണ്ഡി, ശ്രീ ബാല ചാമുണ്ഡി, ശ്രീ ശാസ്താവ് എന്നീ ദേവതമാരുടെ പുനപ്രതിഷ്ഠ 25)-തീയതി തിങ്കളാഴ്ച നടക്കും. വീശിഷ്ടമായ പൂജകൾ, അന്നദാന സദ്യ, പുറത്തെഴുന്നള്ളത്ത്, പൊങ്കാല, ഗുരുസി എന്നിവയും വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ചു ഉണ്ടാകും. ഉത്സവത്തിന്റെ ഏഴാം ദിവസമായ മാർച്ച് 22ന് പൊങ്കാല നടക്കും. രാവിലെ 10.15ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.15ന് ദർപ്പണത്തോട്കൂടി അവസാനിക്കും. കടിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള കരിക്കകത്തമ്മ പുരസ്‌കാരം 2024 ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് നൽകും. ഒന്നാം ഉത്സവ ദിനമായ മാർച്ച് 16ന് വൈകുന്നേരം 6.30ന് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌ക്കാര സമർപ്പണം നടക്കും. ഒന്നാം ഉത്സവ ദിനമായ മാർച്ച് 16ന് വൈകുന്നേരം 6.30ന് ക്ഷേത്ര സന്നിധിയിൽ മെയിൻ സ്റ്റേജിൽ നടക്കുന്ന സാംസ്കാരിക സമ്മേളനവും, കരിക്കകത്തമ്മ പുരസ്‌ക്കാര സമർപ്പണത്തിലും ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിനു ട്രസ്റ്റ് പ്രസിഡന്റ് റ്റി. മധുസൂദനൻ നായർ സ്വാഗതം ആശംസിക്കും. സാംസ്കാരിക സമ്മേളനം ഉദ്ഘടനവും കരിക്കകത്തമ്മ പുരസ്‌ക്കാര സമർപ്പണവും ഗോവ സംസ്ഥാന ഗവർണർ പി. എസ്. ശ്രീധരൻ പിള്ള നിർവഹിക്കുന്നു. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയൽ താരം അമ്പിളി ദേവി നിർവഹിക്കുന്നു. എം. എൽ. എ. കടകംപള്ളി സുരേന്ദ്രൻ, കടിക്കകം വാർഡ് കൗൺസിലർ ഡി. ജി. കുമാരൻ എന്നിവരുടെ സാന്നിധ്യമുണ്ടായിരിക്കുന്നതാണ്. ക്ഷേത്ര ട്രസ്റ്റ് ട്രഷറർ വി. എസ്. മണികണ്ഠൻ നായർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജെ ശങ്കരദാസൻ നായർ, ട്രസ്റ്റ് ജോയിൻ സെക്രട്ടറി പി. ശിവകുമാർ എന്നിവർ സന്നിഹിതരായിരിക്കും. ട്രസ്റ്റ് സെക്രട്ടറി എം. ഭാർഗവൻ നായർ ചടങ്ങിനു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യും.