പാതികത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പാതികത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുനാവായ കന്മനത്താണ് നവജാത ശിശുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാവൂര്‍ വളപ്പില്‍ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാക്കകള്‍ എന്തോ കൊത്തി വലിക്കുന്നതു കണ്ട നാട്ടുകാരെത്തി ശ്രദ്ധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചതായാണു വിവരം. കണ്ടമ്ബാറയി അലവിക്കുട്ടിയുടെ വീടിനടുത്ത് മാലിന്യം തള്ളുന്ന കുഴിയിലാണു പാതി കത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാക്കകള്‍ കൊത്തിപ്പറിക്കുന്നതു കണ്ടാണ് അയല്‍ക്കാര്‍ ശ്രദ്ധിച്ചത്. നവജാത ശിശുവിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിലിട്ടു തീ കൊളുത്തിയശേഷം മണ്ണിട്ടു മൂടുകയായിരുന്നു.
മാലിന്യക്കുഴിയിലിട്ട് ആരോ കത്തിച്ച പാതികത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മൃതദേഹം തെരുവുനായ്ക്കള്‍ പിന്നീട്മാന്തിയെടുത്ത് കടിച്ചു പറിച്ചുവെന്നാണ് നിഗമനം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 − seven =