(അജിത് കുമാർ. ഡി )
തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ അടിക്കടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുമായി ബന്ധപെട്ടുള്ള വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ )അടിയന്തിരമായി ഇടപട ണം എന്ന ആവശ്യത്തിന് ശക്തി ഏറുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഭിരാമി എന്ന പ്രഗത്ഭ ഡോക്ടർ ആത്മഹത്യ ചെയ്തതോടെ യാണ് ഇത്തരം ഒരു ആവശ്യത്തിന് പ്രസക്തി ഏറുന്നത്. ഡോക്ടർമാരുടെ ഏറ്റവും ശക്തി ഏറിയ ഒരു സംഘടന യാണ് ഐ എം എ. അനുദിനം ഏറെ മാനസിക സംഘർഷം അനുഭവപ്പെടുന്ന ഒരു മേഖലയാണ് ആരോഗ്യ മേഖല. ഇതിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ മാരുടെ കാര്യവും പറയാതെ വയ്യ. വീട്ടിലെ മാതാ പിതാക്കളിൽ നിന്ന് അകന്നുള്ള ജീവിതം, അനുദിനം ജോലിഭാരം കൊണ്ടുള്ള സ്‌ട്രെസ്, ജീവിതമേഖലയിൽ സ്വസ്ഥത യില്ലായ് മ്മ, പ്രേമം തുടങ്ങിയ ചതിക്കുഴികൾ തുടങ്ങിയവ യാണ് പലപ്പോഴും ഇത്തരക്കാരെ ജീവിതം അവസാനിപ്പിക്കാൻ ഉള്ള തീരുമാന ങ്ങളിലേക്ക് പലപ്പോഴും കൊണ്ട് ചെന്ന് എത്തിക്കുന്നത്. ഐ എം എ ഇത്തരം പ്രവണതകളിലേക്ക് അവരെ കൊണ്ട് ചെന്ന് എത്തിക്കാതിരിക്കാൻ പ്രത്യേക നടപടികൾ ഇനിയെങ്കിലും കൈക്കൊണ്ടേ മതിയാകൂ. എല്ലാ ഡോക്ടർ മാർക്കും മാസത്തിൽ ഒരുദിവസം കൗ ൻസിലിങ് ഉൾപ്പെടെ ഉള്ളവനൽകാനുള്ള സംവിധാനം രൂപപ്പെടുത്തുക, കൂടാതെ ഐ എം എ അസ്ഥാനത്തോ, മെഡിക്കൽ കോളേജ് ആശുപത്രികളിലോ ഡോക്ടർ മാരുടെ സ്‌ട്രെസ്പോലുള്ളവ പരിഹരിക്കാൻ പ്രത്യേകം ഹെല്പ് ഡസ്ക് പോലുള്ള സംവിധാനങ്ങൾക്ക് രൂപം നൽകേണ്ടതാണ്. ആരോഗ്യ മേഖലയിലെ സർക്കാർ തലത്തിൽ ഉള്ളവരും, എച്ച് ഒ ഡി, പ്രിൻസിപ്പൽ, സൈക്യാ ട്രിസ്റ്റുകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു ഭരണസംവിധാനം രൂപീകരിച്ചു ഇത്തരം പ്രശ് നങ്ങളിൽ ബന്ധപെട്ടു ഉഴലുന്നവരെ രക്ഷപെടുത്താൻ ഉള്ള സംവിധാനങ്ങളെ കുറിച്ചു ഇനിയെഎങ്കിലും ചിന്തിക്കേണ്ടതാണ്.