മഞ്ഞ പ്പിത്തം പടരാതിരിക്കുന്നതിനു ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം

മഞ്ഞപ്പിത്തം പടരാതിരിക്കു വാൻ ഹോമിയോപ്പ തിയുടെ സാധ്യത ഉപയോഗ പ്പെടുത്തണം
ഇന്റർ നാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി 1353 മത് സെമിനാറിൽ ഇപ്പോൾപടർന്നു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഹോമിയോ മരുന്നുകളുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ബ്രയോണിയ, ഫ്യ്ലാന്തസ്, ന ക്സോമിക്ക, ലൈക്കോപോ ഡിയം തുടങ്ങിയ മരുന്നുകൾ വളരെ ഫലപ്രദമാണെന്നും സെമിനാറിൽ ഡോക്ടർ യഹിയ പറക്കപെട്ടി വ്യക്തമാക്കി.
വൈറൽ രോഗങ്ങൾക്ക് കാലാകാലമായി ഹോമിയോ മരുന്നുകൾ പകർച്ചവ്യാധികൾക്ക് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടും ഹോമിയോ മരുന്നുകൾ പ്രഖ്യാപിക്കുന്ന റാപ്പിഡ് ആക്ഷൻ എപ്പിഡമിക് കൺട്രോൾ സെൽ( റീച് )നാളിതുവരെ മരുന്ന് വിതരണം ചെയ്യുന്നതിൽ നടപടിയൊന്നും എടുത്തിട്ടില്ല എന്നും ഐ എഫ് പി എച്ച് പ്രസിഡന്റ് ഡോക്ടർ ഇസ്മയിൽ സേട്ട്, സെക്രട്ടറി ശ്രീ കിരൺ ചന്ദ് എന്നിവർ ആരോപിച്ചു.
അടിയന്തരമായി സർക്കാർ ഹോമിയോ പ്രതിരോധ മരുന്ന് മഞ്ഞപ്പിത്തം ബാധിച്ച പ്രദേശങ്ങളിൽ നൽകുവാൻ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 2 =