ഓട്ടോയില്‍ രഹസ്യമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റിൽ

പോത്തന്‍കോട്: ഓട്ടോയില്‍ രഹസ്യമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍.മേനംകുളം സെന്‍റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര (63), ലക്ഷം വീട്ടില്‍ നിസാം (42)എന്നിവരെയാണ് ആണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മംഗലപുരം എസ്‌ഐ ഡി.ജെ. ഷാലുവിന്‍റെ നേതൃത്വത്തില്‍ മംഗലപുരം ജംഗ്ഷനില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പുറകിലെ ഡിക്കിയില്‍ 26 കുപ്പികളില്‍ ഒളിപ്പിച്ച 37 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − 2 =