പാപ്പിനിശ്ശേരി: ഹാഷിഷ് ഓയിലുമായി (കഞ്ചാവ് ഓയില്‍) രണ്ടുപേരെ വളപട്ടണം പൊലീസ് അറസ്റ്റുചെയ്‌തു. താണ മാണിക്കകാവിനു സമീപത്തെ മുഹമ്മദ് അനീസ് അലി, പാപ്പിനിശ്ശേരി അരോളിയിലെ ടി.പി.റാഹില്‍ എന്നിവരെയാണ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നടത്തിയ പൊലീസ് പട്രോളിങ്ങിലാണ് പിടികൂടിയത്.
പാപ്പിനിശ്ശേരി അരോളിയില്‍ അരയാല റോഡിലെ കപ്പാലത്തിനു സമീപം സംശയാസ്പദ നിലയില്‍ വാഹനം നിർത്തിയിട്ടതായി കണ്ടതില്‍ നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.