കൊച്ചി : മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പിച്ചയാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സിനിയെ (51) ആക്രമിച്ച ചെല്ലാനം പുത്തൻതോട് പാണ്ടിയേലയ്‌ക്കല്‍ ജോർജ് ധനീഷാണ് (33) സെൻട്രല്‍ പൊലീസിന്റെ പിടിയിലായത്.ഞായറഴ്ച രാത്രി എറണാകുളം സൗത്ത് പാലത്തിനു താഴെയാണ് സംഭവം. സിനിയുടെ സുഹൃത്ത് സുജാതക്കൊപ്പം ഒരുവർഷമായി താമസിക്കുന്നയാളാണ് ജോർജെന്ന് സെൻട്രല്‍ പൊലീസ് പറഞ്ഞു. സുജാതയെ സിനി ഉപദ്രവിച്ചിരുന്നുവെന്നും ഇക്കാര്യം ചോദ്യംചെയ്‌തതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും ജോർജ് മൊഴി നല്‍കി. കൈക്കും വയറിനും കുത്തേറ്റ സിനി എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.