ത്യശൂർ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ വിടിനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം.അക്രമി സംഘം വീടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകർത്തു. തുടർന്ന് വീട്ടിലുണ്ടായിരുന്ന സജീവന്‍റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. കെ. മുരളീധരന്‍റെ തോല്‍വിയുമായി ബന്ധപ്പെട്ട് തൃശൂർ ഡിസിസിയില്‍ നടക്കുന്ന പ്രശ്നങ്ങളുടെ ചുവടുപിടിച്ചാണ് ആക്രമണമെന്നാണ് സൂചന.