ഇടുക്കി:പൈനാവില്‍ മരുമകന്റെ പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.കൊച്ചു മലയില്‍ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു .അന്നക്കുട്ടിയുടെ കൊച്ചുമകള്‍ രണ്ടു വയസ്സുകാരി ദിയക്കും ആക്രമണത്തില്‍ പൊള്ളല്‍ ഏറ്റിരുന്നു. കേസില്‍ പ്രതിയായ കഞ്ഞിക്കുഴി നിരപ്പേല്‍ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ഇവരെസന്തോഷിൻ്റെ ഭാര്യയുടെ സഹോദരൻ്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.