തിരുവനന്തപുരം: കഴക്കുട്ടത്ത് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് തുമ്പ പൊലീസിന്റെ പിടിയിലായി.പ്രാവച്ചമ്ബലം സ്വദേശി വിഷ്ണു (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മൈസുൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാള്‍ കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയില്‍ എം.ഡി.എം.എ. കൈമാറാൻ കാത്തു നില്‍ക്കുമ്പോഴാണ് പൊല സിൻ്റെ പിടിയിലായത്. വിപണിയില്‍ നാലര ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. എം.ഡി.എം.എ.യുമായി ഇയാള്‍ നേരത്തേ എക്സൈസിൻറെ പിടിയിലായി അഞ്ചു മാസം ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.നേമം സ്വദേശിക്കായി ബാംഗളുരുവില്‍ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.