സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. വിടപറഞ്ഞത് ഇടതുരാഷ്ട്രീയക്കനല്‍ രാജ്യത്ത് ജ്വലിപ്പിച്ചു നിര്‍ത്തിയ കാവലാള്‍. പ്രതിസന്ധികളില്‍ പതറാതെ ഒന്‍പതുവര്‍ഷം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി നയിച്ചു.