തിരുവനന്തപുരം : ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ ജനുവരി 1 വരെ കോട്ടുകാൽ തെങ്കവിള ദേവി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന കൽക്കി മഹായാഗത്തിന്റെ സ്വാഗതം സംഘം ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ശിവൻ. എൽ. ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സുരേന്ദ്രൻ ജോയിന്റ് സെക്രട്ടറി ഉണ്ണി രാജേന്ദ്രൻ ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ആർ. മോഹനൻ, ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഗോപാലകൃഷ്ണപിള്ള, സൂര്യദേവ്, ഗോമതി അമ്മ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു ആദ്യ കൂപ്പൺ ഉദ്ഘാടനം സതി ദേവിയിൽ നിന്നു ട്രസ്റ്റ് ഡയറക്ടർ ഗോപാലകൃഷ്ണപിള്ള ഏറ്റുവാങ്ങി, കലവറ നിറക്കൽ ഉദ്ഘടനം ക്ഷേത്രം സെക്രട്ടറി ശിവൻ ഹസീനയിൽ നിന്നു അരിയും നാളികേരവും ഏറ്റു വാങ്ങി നിർവഹിച്ചു