കോട്ടക്കൽ ICMS CA – CMA കോളേജ് വിദ്യാർത്ഥികളും ജീവനക്കാരുമാണ്, കോട്ടക്കൽ അൽമാസ് ആശുപത്രിയുടെയും BDK തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെയും സഹകരകണത്തോടെ നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാംപ് സംഘടിപ്പിച്ചത്.
ക്യാംപസുകളിൽ പ്രണയദിനത്തിലുണ്ടാവുന്ന സാധാരണ ആഘോഷങ്ങളെ മാറ്റി നിർത്തിയാണ്,
“പ്രണയദിനത്തിൽ പ്രാണരക്തം പകുത്ത് നൽകാം” എന്ന സന്ദേശമുയർത്തി ക്യാംമ്പസിലെ വിദ്യാർത്ഥികൾ രക്തം ദാനം നൽകിയത്.
300-ലധികം വിദ്യാർത്ഥികൾ സന്നദ്ധത അറിയിച്ച് എത്തിയെങ്കിലും, റെജിസ്റ്റർ ചെയത 91 പേരിൽ 65 വിദ്യാർത്ഥികളിൽ നിന്ന് രക്തം ശേഖരിച്ചു. സംഘടിപ്പിച്ച ക്യാംപുകളിൽ ഏറ്റവും മികച്ചതായിരുന്നു ഇവിടുത്തെ ക്യാംപ് എന്ന് അൽമാസ് ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചു.
പെൺകുട്ടികളിൽ 80% പേർക്കും രക്തം ദാനം ചെയ്യാൻ വേണ്ട ഭാരം, ഹീമോഗ്ലോബിൻ എന്നിവ കുറവുമാണ് എന്നത് അതിശയിപ്പിക്കുന്നതാണ് എന്നും ക്യാംപിലൂടെ കണ്ടെത്തി.
ചടങ്ങിൽ ICMS ഡയറക്ടർ Adv. CMA അനസ് സർ, ഓപ്പറേഷൻ മാനേജർ സി.കെ മുഹമ്മദ് ഇർഷാദ്, സെൻ്റർ ഇൻ ചാർജ് അബ്ദുൽ അസീസ് പി.ടി, മറ്റു സ്റ്റാഫ് അംഗങ്ങൾ, കോട്ടക്കൽ ആൽമാശ് ആശുപത്രി ഡോക്ക്റ്റർ ശ്രീമതി അമൃത, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഹുസൈൻ, നെഴ്സിംഗ് സ്റ്റാഫ്, BDK തിരൂരങ്ങാടി താലൂക്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.