തിരുമംഗലത്ത് റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

തൃശൂര്‍ : തിരുമംഗലത്ത് റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്.ഇന്ന് പുലര്‍ച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തിരുമംഗലം സ്വദേശി അംബുജാക്ഷന്‍ (55) ആണ് മരിച്ചത്. തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. ബാബു, ജോസഫ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 2 =