എരുമപ്പെട്ടി: പ്രഭാത സവാരിക്കിടെ സുഹൃത്തിന്‍റെ ഓട്ടോറിക്ഷ ഇടിച്ച് സി.പി.എം നേതാവ് മരിച്ചു. കടങ്ങോട് ചീരാത്ത് വീട്ടില്‍ മോഹനനാണ് (57) മരിച്ചത്.വെള്ളറക്കാട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ കടങ്ങോട് കൈകുളങ്ങര ക്ഷേത്രത്തിനു സമീപം മെയിന്‍ റോഡിലാണ് അപകടമുണ്ടായത്. റോഡിലൂടെ നടക്കുകയായിരുന്ന മോഹനന്‍റെ പിറകില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ എരുമപ്പെട്ടി ആക്‌ട്സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.