തുറവൂർ മഹാക്ഷേത്രത്തിൽ പത്താം ഉദയത്തിന് നടക്കുന്ന അപൂർവ്വ എഴുന്നള്ളിപ്പ്

തുറവൂർ മഹാക്ഷേത്രത്തിലെ ശ്രീ നൃസിംഹ മൂർത്തിയുടെ (വടക്കനപ്പൻ ) മൂല സ്ഥാനം എന്നറിയപ്പെടുന്ന ശ്രീ ഭൂതനിലം ക്ഷേത്രത്തിലേക്ക് വർഷത്തിൽ ഒരു ദിവസം ശ്രീ നരസിംഹമൂർത്തിയും ( വടക്കനപ്പൻ ) ശ്രീ മഹാസുദർശനമൂർത്തിയും (തെക്കനപ്പൻ )
ഒരുമിച്ചു രണ്ടാനപ്പുറത്തു എഴുന്നള്ളിവരുന്ന അത്യപൂർവ്വമായ കാഴ്ച്ച എല്ലാവർഷവും മേടം 10ന് പത്താമുദായത്തിനാണ് നടക്കുന്നത്.
ഈ വർഷം 23-4-2024 ന് വൈകുന്നേരം 4 മണിക്ക് ശേഷം പുറപ്പെടുന്ന എഴുന്നള്ളത്ത്‌ കരക്കാരുടെ എതിരേൽപ്പോടെ വളമംഗലം ശ്രീ ഭൂതനിലം ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ഏകദേശം 7.30 മണിയോടെ എത്തിച്ചേരും.
രണ്ടു ദേവന്മാരെയും ഒരു ശ്രീകോവിലിൽ ഒരുമിച്ചു ഇരുത്തി ഉള്ള പൂജയും, ദീപാരാധന തൊഴുന്നത് അതിവിശേഷം ആയി കണക്കാക്കുന്നു.
തുറവൂർ അമ്പലം മുതൽ വളമംഗലം വരെ പറയും, വിളക്കുകളും, തോരങ്ങളും വെടികെട്ടും കൊണ്ട് വളരെ വിശേഷത്തോടെ ആണ് ഭഗവാനെ സ്വീകരിക്കുന്നത് ….
ഏകദേശം 9 മണിയോടെ ദേവന്മാർ തിരിച്ചു പോകും പോകുമ്പോൾ വലിയ വെടിക്കെട്ടുകൾ നാടിന്റെ പല ഭാഗത്തും ഉണ്ടാകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 + six =