ധര്‍മശാലയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് അതേ ലോറികയറി മരിച്ചു;കണ്ണൂരില്‍ ദാരുണമായി മരിച്ചത് തൃശൂര്‍ സ്വദേശി

കണ്ണൂര്‍: ധര്‍മശാലയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് അതേ ലോറികയറി മരിച്ചു.തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാല്‍ വെളുത്തേടത്തു വീട്ടില്‍ രാജൻ-രാജി ദമ്പതികളുടെ മകൻ സജേഷ് (36) ആണു മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ദൂരദര്‍ശൻ കേന്ദ്രത്തിനു സമീപത്താണ് അപകടം. ലോറി ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി ജോര്‍ജിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ആന്തൂര്‍ വ്യവസായ മേഖലയില്‍ പ്ലൈവുഡ് കയറ്റാൻ തമിഴ്‌നാട്ടില്‍നിന്നെത്തിയ ലോറി പകല്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. സജീഷ് ലോറിയുടെ അടിയില്‍ കയറിക്കിടന്ന് ഉറങ്ങി. ഇത് അറിയാതെ ഡ്രൈവര്‍ ലോറിയെടുത്തപ്പോള്‍ കാലുകളിലൂടെ കയറിയിറങ്ങിഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്റ്റീല്‍ ഫാബ്രിക്കേഷൻ പണിക്കാരനായ സജേഷ് 5 വര്‍ഷമായി തളിപ്പറമ്ബിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − six =