കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ ദമ്പതികള്‍ക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം

കാനഡ : കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ ദമ്ബതികള്‍ക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം.കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഒന്റേറിയോയിലായിരുന്നു സംഭവം. മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല.എതിർ ദിശയില്‍ അമിത വേഗത്തിലെത്തിയ വാൻ ഇവർ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഒരു മദ്യവില്‍പ്പന ശാലയില്‍ കവർച്ച നടത്തിയ ശേഷം പൊലീസില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതികളാണ് വാനിലുണ്ടായിരുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 + nineteen =