വി. ശോഭ
പി.കെ.കൃഷ്ണൻ നായർ
സെകട്ടറി
ജോയിന്റ് സെക്രട്ടറി
ഗീതകുമാരി
അജിത് കുമാർ ഡി
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിൽ ഇക്കുറിയും വനിത സാന്നിധ്യം. ട്രസ്റ്റിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിൽ ആദ്യ വനിത പ്രസിഡന്റ് എന്ന ബഹുമതി ലഭിച്ചത് വി ശോഭയ്ക്കാണ്. കഴിഞ്ഞവർഷം ഇവർ വൈസ് പ്രസിഡന്റ് ആയിരുന്നു. ട്രസ്റ്റിന്റെ ചരിത്രത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന ബഹുമതി ഇനി ശോഭയ്ക്ക് സ്വന്തം. വൈസ് പ്രസിഡന്റായി പി കെ കൃഷ്ണൻ നായരും , സെക്രട്ടറിയായി കെ ശരത് കുമാറും, ജോയിന്റ് സെക്രട്ടറിയായി അനുമോദ് എ എസ് , ട്രഷററായി ഗീത. എ യുമാണ് ഇക്കുറി ഭരണസമിതി ഔദ്യോഗിക ഭാരവാഹികളായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ഭരണസമിതി അംഗങ്ങളും ഇവരോടൊപ്പം ഉണ്ടാകും. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഗീത മുൻ വർഷത്തെ ഭരണസമിതിയിൽ ചെയർമാൻ ആയിരുന്നു. ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യ ചെയർമാൻ എന്നുള്ള ബഹുമതി ലഭിച്ചത് ഗീതയ്ക്കായിരുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി കെ കൃഷ്ണൻ നായർ മുൻ ഭരണസമിതിയിൽ ട്രഷറർ ആയിരുന്നു. പുതിയ ഭരണസമിതി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വേണുഗോപാലാണ്.