തിരുവനന്തപുരം : നഗരത്തിൽ രണ്ടാമത്തേത്തും സംസ്ഥാനത്തെ ഏഴാമത്തെ ശാഖായായ കരമന കുഞ്ചാലുംമൂട് ആരംഭിച്ച ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നവംബർ 25ന് മൂന്നു വർഷം പൂർത്തിയാക്കി. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 25ന് നടന്ന പരിപാടിയിൽ സതേൺ റയിൽവേ തിരുവനന്തപുരം ഡിവിഷണൽ ഫിനാൻസ് മാനേജർ നാദിയ ബിഗ് ഐ ആർ എ എസ് മുഖ്യ അതിഥി ആയിരുന്നു. ചടങ്ങിൽ പ്രമുഖ ഡയബറ്റോളജിസ്റ്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ മുൻ ഡയറക്ടറും സി ഇ ഒ യുമായിരുന്ന ഡോ. വി മോഹനൻ നായരെ പ്രൊഫ : വി സഹസ്രനാമം ആദരിച്ചു. ചൈതന്യ ഹോസ്പിറ്റലിന്റെ ഡയറക്ടർ ആൻഡ് അഡ്മിൻ കെ ജി ബി നായർ അധ്യക്ഷൻ പ്രസംഗവും നടത്തി. എം. എം. ആഷിക്, ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ദേശീയ ചെയർമാൻ, അശ്വതി കെ എൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ, സാമൂഹിക പ്രവർത്തകനായ തമലം മോഹൻ, പ്രത്യേക ക്ഷണിതാക്കളായ മുരുകൻ ആശാരി, പി. ചന്ദ്രശേഖരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകാന്ത് കൃതജ്ഞത രേഖപെടുത്തി.