കേരളാ പേപ്പർ പ്രോഡക്ട്സ് നവംബർ 1 ന് വാണിജ്യാടിസ്ഥാനത്തിൽ, ഉൽപാദനം തുടങ്ങും

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദന പ്രക്രിയ നവംബർ 1 ന് ആരംഭിക്കും. ഇതോടെ ഉന്നത ഗുണമേന്മയുള്ള ന്യൂസ് പ്രിന്റും (ആദ്യം 45 ജി എസ് എം ന്യൂസ് പ്രിന്റും പ്ലാന്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജി എസ് എം ന്യൂസ് പ്രിന്റും ) 52 – 70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ ഉയരും. പാക്കേജിംഗ് , പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണിത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + five =