കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ യുവാവിന് ആദരിച്ച് ദുബായ് പൊലീസ്

ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ യുവാവിന് ദുബായ് പൊലീസിന്റെ ആദരം.അല്‍ ബര്‍ഷയില്‍ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് തുക ലഭിച്ചത്. ഉടന്‍ തന്നെ ഇയാള്‍ ഈ പണം പൊലീസിനെ ഏല്‍പ്പിക്കുക ആയിരുന്നു.യുവാവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആദരിച്ചു.
താരിഖിന് ലിഫ്റ്റില്‍ നിന്നും പണം കളഞ്ഞു കിട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹം സ്റ്റേഷനിലെത്തി തുക കൈമാറിയതായി അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്‍ റഹീം ബിന്‍ ഷാഫി പറഞ്ഞു. താരിഖിന്റെ സത്യസന്ധത സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബ്രി. ബിന്‍ ഷാഫി താരിഖിന് പ്രശംസാപത്രം നല്‍കി ആദരിച്ചു. സമൂഹവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇതുപോലെ, നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ വ്യക്തികളെ ദുബായ് പൊലീസ് ആദരിക്കാറുണ്ട്. ഈ വര്‍ഷം ഇതുപോലെ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − six =