തിരുവനന്തപുരം : ജയകേസരി ഓൺലൈനിലൂടെ പുറത്ത് വിടുന്ന വാർത്തകൾ ശ്രദ്ദേയം. ഒക്ടോബർമാസത്തിൽ ജയകേസരി പുറത്തു വിട്ട വാർത്തകളിൽ പലതിലും സർക്കാർ ഉൾപ്പെടെ ഉള്ളവർ നടപടി എടുത്തിട്ടുള്ളത് ഏറെ ശ്രദ്ദേയം ആണ്. ഓൺലൈൻ വാർത്തകൾ ഇന്നിപ്പോൾ വൻ കിട അച്ചടി -ദൃശ്യമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നതും, ജനങ്ങൾ ക്കിടയിൽ ചർച്ച വിഷയം ആകുന്നതും “ജയകേസരി ഓൺലൈൻ “വാർത്തകളുടെ വിശ്വാസ്യത ഒന്നുകൊണ്ടു മാത്രമാണ്. മ്യൂസിയത്തിന് മുൻവശം പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടർ ക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഈ പ്രദേശങ്ങളിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പലതും “ചത്ത “നിലയിൽ ആണ്. സ്ത്രീ സുരക്ഷ എന്നുള്ള വാക്കുകൾ സർക്കാർ വാ തോരാതെ പറയുമ്പോഴും ഇത്തരം നടുക്കുന്ന സംഭവങ്ങൾ നടക്കുമ്പോൾ പ്രതിയെ പിടി കൂടാനാകാതെ പോലീസ് കുഴങ്ങുകയാണ്.