ത്യശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ ഗജമുത്തശ്ശി താര ചരിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ചാണ് പിടിയാന ചരിഞ്ഞത്.ഏകദേശം 97 വയസ് ആണെന്ന് കണക്കാക്കുന്നു. മൂന്നു വര്‍ഷമായി വാര്‍ധക്യസഹജമായ അവശതകളിലായിരുന്നു. പാപ്പാന്‍മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. 50 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ ഉണ്ടായിരുന്നു.