പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി പത്തിനാണ് മായാപുരത്ത് പി.ടി.സെവന്‍ എന്ന കാട്ടാനയിറങ്ങിയത്.വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി ആനയെ ജനവാസ മേഖലയില്‍ നിന്ന് അകറ്റി. അതേസമയം, പ്രദേശത്ത് നിരന്തരം ഭീതി പടര്‍ത്തുന്ന ആനയെ പിടിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. വയനാട്ടില്‍ നിന്നുള്ള സംഘത്തിന്‍റെ നേതൃത്വത്തില്‍ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം.