വയനാട് : ലോഡ്ജ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. മുറിയെടുക്കുന്നതിന് അഡ്വാൻസ് പണം ചോദിച്ച ലോഡ്ജ് ജീവനക്കാരനാണ് ക്രൂരമര്‍ദ്ദനമേറ്റത്.വയനാട് മാനന്തവാടി സന്നിധി ലോഡ്ജ് ജീവനക്കാരൻ രാജനെയാണ് ഒരു കൂട്ടം യുവാക്കള്‍ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു കൂട്ടം യുവാക്കള്‍ സന്നിധി ലോഡ്ജിലേക്ക് എത്തുകയായിരുന്നു. ലോഡ്ജില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. യുവാക്കള്‍ ജീവനക്കാരനെ കൂട്ടമായി മര്‍ദിക്കുകയായിരുന്നു. ജീവനക്കാരന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോഡ്ജ് ജീവനക്കാരന് മാനന്തവാടി ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.