ഭിന്നശേഷി തൊഴിൽ ശാക്തീകരണത്തിനായി ഡിഫറന്റ് ആർട്ട് സെന്ററിൽ പുതിയ വേദികൾ.

തിരുവനന്തപുരം:- ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസനത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതികളുമായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ (യു. ഇ. സി ) എന്ന പുതിയ ഒരു സംരംഭത്തിന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു. ഒക്ടോബർ 31 ലോക മാന്ത്രിക ദിനത്തിൽ രാവിലെ 11ന് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലൻ, സംവിധായകൻ വിനയൻ, സിനിമ ടീം അംഗങ്ങൾ എന്നിവർ ചേർന്ന് എ ജേർണി ടു 19 സെഞ്ചുറി എന്ന വിഭാഗം ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കും. നിരവധി വിസ്മയങ്ങൾ ക്രമീകരിച്ചിരിക്കുന്ന ആസ്വാദന മേഖലയാണിത്. മജീഷ്യൻ മുതുകാട്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − 8 =