കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്‌ട്രാര്‍ ഓഫീസ് ജീവനക്കാരി പിടിയിൽ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്‌ട്രാര്‍ ഓഫീസ് ജീവനക്കാരി പിടിയില്‍. തിരുവനന്തപുരം നേമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ശ്രീജയെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. കൈക്കൂലിയായി നല്‍കിയ മൂവായിരം രൂപ ഇവരില്‍ നിന്നും പിടിച്ചെടുത്തു. കല്ലിയൂര്‍ തേരിവിളവീട്ടില്‍ സുരേഷിന്റെ പരാതിയിന്മേലാണ് വിജിലന്‍സ് നടപടി. അച്ഛന്റെ പേരിലുള്ള വസ്‌തു ഇഷ്ടദാനമായി എഴുതാന്‍ കഴിഞ്ഞ ശനിയാഴ്ച സുരേഷ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയിരുന്നു. അസല്‍ പ്രമാണില്ലാത്തതിനാല്‍ അടയാള സഹിതം പകര്‍പ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങള്‍ നടക്കുന്നതിനായി മൂവായിരം രൂപ ശ്രീജയ്ക്ക് നല്‍കാന്‍ സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടതായി സുരേഷ് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നോട്ടുമായി ഇന്നലെ രാവിലെ സുരേഷ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി. പണം ശ്രീജയ്ക്ക് കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ശ്രീജയെ കൈയോടെപിടികൂടുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × four =