വി എസ് എസ് സി യുടെ സൗണ്ടിങ് റോക്കറ്റ് വിക്ഷേപണം വിജയകരം ബഹിരാ കാശ രംഗത്ത് പുത്തൻ മാനങ്ങൾ സൃഷ്ടിക്കും.

(അഞ്ചുമൻ)

തിരുവനന്തപുരം : അറുപതാം വർഷം ആഘോഷിക്കുന്ന വി.എസ്.എസ്.സി ആദ്യ സൗൻഡിംഗ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ബഹിരകാശത്ത് ഇനിയും പുത്തൻ മാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വി.എസ്.എസ്.സി എന്നും ചെയർമാൻ എസ്. സോമനാഥ്‌ പറഞ്ഞു.
വിക്രം സാരഭായ് സ്പെയിസ് സെന്റർ ചന്ദ്രയാൻ വിക്ഷേപണത്തോടെ ലോകത്തെ മറ്റു രാജ്യങ്ങൾക്ക് മാതൃകയായിട്ടുണ്ടെന്നും, ബഹിരാകാശ മേഖല തങ്ങളുടെ വരുതിയിലേക്ക് വരുത്തുന്ന പ്രക്രിയകളിൽ ഏറെ മുന്നോട്ടു പോയിക്കൊ ണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിംങ് അറിയിച്ചു.
അറുപതാംവാർഷികം ആഘോഷ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വി എസ് എസ് സി യുടെ അറുപതാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. ചെയർമാൻ എസ് സോമനാഥന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. കേന്ദ്ര മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് ആഘോഷം ഉദ്ഘാടനം ചെയ്തു
കേന്ദ്ര മന്ത്രി വി. മുരളീധരൻ ആ മുഖ പ്രസംഗം ചെയ്തു. കഴിഞ്ഞ 60വർഷക്കാലത്തെ വി എസ് എസ് സി യുടെ ചരിത്രം ഉൾകൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങും നടന്നു. എൻ. വിനോദ്കുമാർ ചടങ്ങിൽ കൃത ജ്ഞതഅർപ്പിച്ചു. എക്സ്ബിഷൻ ഉദ്ഘാടനവും നടന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 5 =