കൊല്ലം: പാരിപ്പള്ളിയില്‍ ഉത്സവാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റില്‍. മുള്ളുകാട് സ്വദേശി അനന്തുവാണ് പിടിയിലായത്.മീനമ്പലം സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. മീനമ്പലം ജ്യോത്സ്യര്‍ മുക്കില്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം.ഘോഷയാത്രയുടെ ഫ്‌ളോട്ടുകള്‍ക്ക് മുന്നിലൂടെ
ആടിപ്പാടുകയായിരുന്നു വിശാഖും പ്രതി അനന്തുവും. ഇതിനിടെ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമായി. തുടര്‍ന്ന് അനന്തു കത്തികൊണ്ട് വിശാഖിനെ വയറിലും നെഞ്ചിലും നിരവധി തവണ കുത്തുകയായിരുന്നു.
വിശാഖിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയി ലേക്കുംകൊണ്ടുപോകവെ മരിക്കുകയായിരുന്നു.സംഘര്‍ഷത്തിനിടെ തലയ്ക്ക് പരിക്കേറ്റ അനന്തുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശാഖുമായുണ്ടായ മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.