തമിഴ്‌നാട് കുംഭകോണം പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.
കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ്(33) മരിച്ചത്. ഭർത്താവിന്റെ മരണശേഷം ഈ കട നടത്തിയാണ് ഇവർ കഴിഞ്ഞിരുന്നത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടർന്ന് കടയിൽ തീ പടരുകയും കോകിലക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പ്രദേശവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ യുവതി മരിച്ചു.