ബസ് സമയത്തെചൊല്ലി രണ്ട് സ്വകാര്യ ബസിലെ ജീവനക്കാരര്‍ പരസ്യമായി ഏറ്റ് മുട്ടിയ സംഭവം; ആറ് പേർ അറസ്റ്റിൽ

കോഴിക്കോട്: ബസ് സമയത്തെചൊല്ലി രണ്ട് സ്വകാര്യ ബസിലെ ജീവനക്കാരര്‍ പരസ്യമായി ഏറ്റ് മുട്ടിയ സംഭവത്തില്‍ ആറ് ജീവനക്കാരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. സമീര്‍, സതീശ്, ഹരീഷ്, അഖില്‍, അനസ്, ഹാസ്മി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബസുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാവിലെ ഏഴരയോടെയാണ് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ ഒരേ റൂട്ടില്‍ ഓടുന്ന ബസ് ജീവനക്കാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. തൊട്ട് മുന്നിലെ ബസ് സ്റ്റോപ്പില്‍ കൂടുതല്‍ സമയം നിറുത്തിയതിനെചൊല്ലിയുള്ള വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ബസിലെ യാത്രക്കാര്‍ ഇറങ്ങി ജീവനക്കാരെ പിടിച്ച്‌ മാറ്റുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × five =