വെളളറട: കാരക്കോണത്ത് ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിനിടയില്‍ തടയാനെത്തിയ വെള്ളറട പൊലീസിനെ മര്‍ദ്ദിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിലായി.സംഭവത്തില്‍ ഒന്നാം പ്രതിയായ കാരക്കോണം കിഴക്കിന്‍കര വീട്ടില്‍ സോജന്‍ (30) ആണ് പിടിയിലായത്. പാലിയോട് കാവില്‍ റോഡരികത്തു വീട്ടില്‍ വൈശാഖ് (20) ധനുവച്ചപുരം സ്വദേശി അനൂപ് (30) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
സെപ്റ്റംബര്‍ 11 നാണ് വെള്ളറട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാര്‍, ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.ഇവരെ ചവിട്ടുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. യിരുന്ന പൊലീസ് സംഘം ചേരിതിരിഞ്ഞ് അക്രമം നടത്തിയ അക്രമസംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയില്‍ ഇവര്‍ക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകര്‍ത്ത അക്രമികള്‍ യൂണിഫോം വലിച്ചു കീറുകയും ചെയ്തു.