തേഞ്ഞിപ്പലം പള്ളിക്കല്‍ക്കാവ് ക്ഷേത്രത്തില്‍ വീണ്ടും മോഷണം

മലപ്പുറം: തേഞ്ഞിപ്പലം പള്ളിക്കല്‍ക്കാവ് ക്ഷേത്രത്തില്‍ വീണ്ടും മോഷണം. സിസിടിവി തകര്‍ത്തായിരുന്നു മോഷണം. ക്ഷേത്രത്തില്‍ നിന്നും ആയിരക്കണക്കിന് രൂപ നഷ്ടമായെന്ന് ഭാരവാഹികള്‍ അറിയിച്ചു. പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് . ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകര്‍ത്തു. ഓഫീസ് അലമാര കൗണ്ടര്‍ വലിപ്പ് എന്നിവയും തകര്‍ത്ത നിലയിലാണ്. 2011ല്‍ രണ്ട് പ്രാവശ്യം ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിരുന്നു.താഴികക്കുടവും പ്രഭാവലയവും പണവും അന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. അത് ഇത് വരെ കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − eight =